New Update
/sathyam/media/media_files/2025/03/02/TIPRWsGfMx3v0UAPqobX.jpg)
പൂനെ: പൂനെയിൽ ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി. കര്‍ണാടക കാർക്കള താലൂക്ക് കുമെരുമാനിലെ എനെഹോളിലെ സന്തോഷ് ഷെട്ടിയാണ് (46) കൊല്ലപ്പെട്ടത്.
Advertisment
ഉത്തര്‍പ്രദേശ് സ്വദേശിയാണ് ജീവനക്കാരൻ. ഇയാൾ മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് ഷെട്ടി ശകാരിച്ചിരുന്നു.
ഇതിൽ പ്രകോപിതനായ ജീവനക്കാരൻ അടുക്കളയിൽ നിന്ന് കത്തി എടുത്ത് ഷെട്ടിയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം അന്ത്യകർമങ്ങൾക്കായി ജന്മനാടായ എനെഹോളിലേക്ക് എത്തിച്ചു.