/sathyam/media/media_files/209mUne7wPX6yOqBNdgq.jpg)
പ്രയാഗ്‌രാജ്: ആവേശം അണപൊട്ടി പ്രവര്‍ത്തകര്‍ ഇരച്ചെത്തിയതോടെ വേദി വിട്ട് കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയും, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന പൊതുയോഗത്തിനിടെയാണ് സംഭവം. പൊതുയോഗത്തെ അഭിസംബോധന പോലും ചെയ്യാന്‍ സാധിക്കാതെയാണ് ഇരു നേതാക്കള്‍ക്കും പോകേണ്ടി വന്നത്.
പ്രയാഗ്‌രാജിലെ ഫുൽപൂർ പാർലമെൻ്റ് മണ്ഡലത്തിലെ പാഡിലയിൽ നടന്ന പൊതുയോഗത്തിലാണ് രാഹുലും അഖിലേഷും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാതെ റാലിയിൽ നിന്ന് വിട്ടുപോയത്. കോൺഗ്രസ്, എസ്പി പ്രവർത്തകർ നിയന്ത്രണം വിട്ട് വേദിയിലേക്ക് കയറാൻ ശ്രമിച്ചതായാണ് റിപ്പോർട്ടുണ്ട്.
#WATCH | Uttar Pradesh: A stampede-like situation took place in the joint public meeting of Congress MP Rahul Gandhi and Samajwadi Party chief Akhilesh Yadav, in Prayagraj. pic.twitter.com/WlKGzn2LNa
— ANI (@ANI) May 19, 2024
പ്രവര്‍ത്തകരോട് ശാന്തരാകാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും പാടുപെട്ടു.
ഫുൽപൂരിലെ റാലി വിട്ട ശേഷം രാഹുലും അഖിലേഷും അലഹബാദ് പാർലമെൻ്റ് സീറ്റിന് കീഴിലുള്ള പ്രയാഗ്‌രാജ് ജില്ലയിലെ രണ്ടാമത്തെ റാലിക്കായി കറാച്ചനയിലെ മുംഗരിയിൽ എത്തി. ഈ റാലിയിലും ആവേശഭരിതരായ ജനക്കൂട്ടം ബാരിക്കേഡുകൾ തകർത്ത് വേദിയിലേക്ക് എത്താൻ ശ്രമിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us