Advertisment

കർണാടകയിൽ കനത്ത മഴ; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; ജാ​ഗ്രതാ നിർദേശം

New Update
karnatakadddd

ബെം​ഗളൂരു: ദക്ഷിണ ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴയെ തുടർന്ന് പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ കർണാടകയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

അം​ഗൻവാടികൾക്കും അവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിറക്കി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ​ജാ​ഗ്രത പാലിക്കണമെന്നും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽത്തീരങ്ങളിലേക്കും നദീതീരങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

നാളെ മുതൽ 9 വരെ കർണാടകയിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Advertisment