/sathyam/media/media_files/iLrtJsRc6wmgKxliQCSr.jpg)
അയോധ്യ: കനത്ത മഴയെ തുടര്‍ന്ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയെന്ന് പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
"ഇത് വളരെ ആശ്ചര്യകരമാണ്. നിരവധി എഞ്ചിനീയർമാർ ഇവിടെയുണ്ട്. ജനുവരി 22 നാണ് പ്രാൺ പ്രതിഷ്ഠ നടന്നത്. പക്ഷേ മേൽക്കൂര ചോര്‍ന്നൊലിക്കുന്നു."-ആചാര്യ സത്യേന്ദ്ര ദാസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഒന്നാം നിലയിലാണ് വെള്ളം താഴേക്ക് പതിക്കുന്നതെന്ന് ച്ച് ശ്രീരാമമന്ദിർ കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പ്രതികരിച്ചു. ഗുരു മണ്ഡപം തുറസ്സായ സ്ഥലത്തായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും, നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ക്ഷേത്രനിര്‍മ്മാണത്തിലും ബിജെപി അഴിമതി നടത്തുന്നുവെന്നാണ് വിമര്‍ശനം. രാജ്യത്തെ വിശ്വാസത്തിൻ്റെയും വിശുദ്ധിയുടെയും പ്രതീകങ്ങൾ പോലും അവർക്ക് കൊള്ളയടിക്കാനുള്ള അവസരങ്ങൾ മാത്രമാണെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us