ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റു

നവംബർ 21നാണ് ആറു വയസ്സുകാരി ബലാത്സംഗത്തിനിരയാകുന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ സൽമാനെ മധ്യപ്രദേശ് പൊലീസ് ഇന്നലെ രാത്രിയാണ് പിടികൂടിയത്.

New Update
police

ഭോപ്പാൽ: മധ്യപ്രദേശിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റു. 

Advertisment

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സൽമാന് വെടിവെയ്പ്പിൽ കാലിന് പരിക്കേറ്റു. 

ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ കയ്യിൽ നിന്നും തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. 

തുടർന്നുണ്ടായ വെടിവെപ്പിലാണ് സൽമാൻ പരിക്കേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. 

നവംബർ 21നാണ് ആറു വയസ്സുകാരി ബലാത്സംഗത്തിനിരയാകുന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ സൽമാനെ മധ്യപ്രദേശ് പൊലീസ്  ഇന്നലെ രാത്രിയാണ്  പിടികൂടിയത്.

Advertisment