New Update
/sathyam/media/media_files/2025/10/24/mumbai-2025-10-24-18-22-33.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തുവെന്ന് ഇടത് കൈവെള്ളയില്‍ എഴുതിവെച്ചതിന് പിന്നാലെയാണ് വനിതാ ഡോക്ടര്‍ ജീവനൊടുക്കിയത്.
Advertisment
സതാരയിലെ ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. എസ്ഐ ഗോപാല്‍ ബാഡ്‌നേയ്ക്കെതിരെയാണ് ആരോപണം.
/filters:format(webp)/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
അഞ്ച് മാസത്തിനിടയില്‍ നാല് തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കുറിപ്പെഴുതിയാണ് യുവതി ജീവനൊടുക്കിയിരിക്കുന്നത്.
എസ്‌ഐ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും കൈവെള്ളയില്‍ എഴുതിയിട്ടുണ്ട്.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ എസ്‌ഐ ഗോപാല്‍ ബാഡ്‌നേയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉത്തരവില്‍ സസ്‌പെന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us