വിവാഹാഭ്യര്‍ഥന നിരസിച്ചു. യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു.

New Update
Two US nationals arrested in Bihar for attempting to cross into Nepal illegally

കാലെനഹള്ളി:  വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു.  കര്‍ണാടകയിലെ കാലെനഹള്ളിയിലാണ് സംഭവം  നടന്നത്. 

Advertisment

കാലെനഹള്ളി സ്വദേശിയായ 21കാരന്‍ രാമചന്ദ്രനാണ് ജീവനൊടുക്കിയത്. ഞായാറാഴ്ച്ച രാവിലെയായിരുന്നു സംഭവം.

രാമചന്ദ്രന്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.


 അടുത്തിടെ ഇയാള്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് പോക്‌സോ കേസടക്കമെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു.


എന്നാല്‍ കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയതോടെ ഇയാള്‍ വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കുടുംബവുമായി ചര്‍ച്ച നടത്തി കേസ് ഒത്തുതീര്‍പ്പാക്കി.

ഇതിന് പിന്നാലെ യുവാവും പെണ്‍കുട്ടിയും രഹസ്യമായി ബന്ധം തുടര്‍ന്നു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയ്ക്ക് മറ്റൊരു വിവാഹം ആലോചിച്ചിരുന്നു.


ഇതറിഞ്ഞ രാമചന്ദ്രന്‍ പെണ്‍കുട്ടിയെ തനിക്ക് വിവാഹം കഴിക്കണമെന്ന് പറഞ്ഞു. എന്നാല്‍ ജയിലില്‍ കഴിഞ്ഞ ഒരാള്‍ക്ക് മകളെ വിവാഹം ചെയ്ത് നല്‍കില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.


 ഇതില്‍ രോഷം കൊണ്ട യുവാവ് ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ജെലാറ്റിന്‍ സ്റ്റിക്ക് ദേഹത്ത് പൊട്ടിച്ചാണ് ജീവനൊടുക്കിയത്.

സംഭവത്തിന് പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാമചന്ദ്രന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.