സഞ്ജുവിന്റെ ബാറ്റിംഗിൽ സാങ്കേതിക പിഴവ്; പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് നിർണ്ണായക ഉപദേശവുമായി ഗവാസ്കർ

നമീബിയയ്ക്കെതിരായ മത്സരത്തിന് ശേഷം ജിയോ ഹോട്ട്സ്റ്റാറിനോട് സംസാരിക്കവെയാണ് ഗവാസ്‌കര്‍ തന്റെ നിരീക്ഷണം പങ്കുവെച്ചത്.

New Update
Untitled

കൊളംബോ: ടി20 ലോകകപ്പിലെ നിര്‍ണ്ണായകമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണ് ഉപദേശവുമായി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

Advertisment

സഞ്ജുവിന്റെ ബാറ്റിംഗില്‍ ചില സാങ്കേതിക പിഴവുകള്‍ ഉണ്ടെന്നും അത് പരിഹരിക്കേണ്ടതുണ്ടെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 15-നാണ് കൊളംബോയില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്.


നമീബിയയ്ക്കെതിരായ മത്സരത്തിന് ശേഷം ജിയോ ഹോട്ട്സ്റ്റാറിനോട് സംസാരിക്കവെയാണ് ഗവാസ്‌കര്‍ തന്റെ നിരീക്ഷണം പങ്കുവെച്ചത്.

സഞ്ജു ക്രീസിനുള്ളിലേക്ക് ഒരുപാട് താഴ്ന്ന് നിന്ന് 'ഫ്‌ലിക് ഷോട്ട്' കളിക്കാന്‍ ശ്രമിക്കുന്നത് ഒരു സാങ്കേതിക പ്രശ്‌നമാണെന്ന് ഗവാസ്‌കര്‍ വിലയിരുത്തുന്നു.

ഈ ശൈലിയില്‍ മാറ്റം വരുത്തിയാല്‍ സഞ്ജുവിന് മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വയറുവേദനയെത്തുടര്‍ന്ന് അഭിഷേക് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് നമീബിയയ്ക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.


ഇഷാന്‍ കിഷനോടൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തുകള്‍ മുതല്‍ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. 8 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ സഞ്ജു മിന്നുന്ന തുടക്കം നല്‍കിയെങ്കിലും വലിയ ഇന്നിംഗ്‌സാക്കി മാറ്റാന്‍ സാധിച്ചില്ല.

മത്സരത്തില്‍ ഇന്ത്യ 93 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു.

Advertisment