/sathyam/media/media_files/tTgcPIOj089i51R4FgPw.jpg)
കോയമ്പത്തൂർ: കാട്ടാന പരാക്രമത്തിനിടെ കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. മേട്ടുപ്പാളയം നെഹ്‌റു നഗർ സ്വദേശി എൻ. ഷൺമുഖം (57) ആണ് മരിച്ചത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാർ, പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ ഒരു എമിറിറ്റസ് പ്രൊഫസർ എന്നിവർക്കും ആനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
സർവകലാശാല കാമ്പസിൽ ആന എത്തിയതിനെ തുടര്‍ന്ന് രാവിലെ 10.30 ഓടെ ജീവനക്കാർ ആനയെ കാട്ടിലേക്ക് ഓടിച്ചു. രാവിലെ 11.15 ഓടെ ഇതേ ആനയെ കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് ഷണ്‍മുഖം ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കും പരിക്കേറ്റത്. ആന തങ്ങള്‍ക്ക് നേരെ കുതിച്ചെത്തുന്നത് കണ്ടാണ് ഇവര്‍ ഓടിയത്. അബോധാവസ്ഥയിലായിരുന്നു ഷണ്‍മുഖം. ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചു.
സുരേഷ്, പ്രൊഫ. പി. ലക്ഷ്മണപെരുമാള്‍സ്വാമി എന്നിര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് നിസാരമാണ്. കാമ്പസ് വനത്തോട് ചേർന്ന് കിടക്കുന്നതിനാൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാൻ സർവകലാശാലയ്ക്ക് നോട്ടീസ് നൽകിയതായി വനം വകുപ്പ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us