New Update
/sathyam/media/media_files/2025/11/27/sengottaiyan-joining-tvk-2025-11-27-06-37-28.webp)
ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ഇന്ന് ടിവികെയിൽ ചേരും.
Advertisment
രാവിലെ പത്ത് മണിക്ക് ചെന്നൈയിലേ ടിവികെ ഓഫീസിൽ എത്തി വിജയ്‌യിൽ നിന്ന് അംഗത്വം സ്വീകരിക്കും.
ഇന്നലെ വിജയ്‌യുമായി സെങ്കോട്ടയ്യൻ 2 മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെ സംഘടന സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോ ഓർഡിനേറ്റർ പദവിയും സെങ്കോട്ടയ്യന് ലഭിച്ചേക്കും.
9 തവണ എംഎൽഎ ആയിട്ടുള്ള സെങ്കോട്ടയ്യൻ ജയലളിത, ഇപിഎസ് മന്ത്രിസഭാകളിൽ അംഗം ആയിരുന്നു.
ഇന്നലെ രാവിലെ സെങ്കോട്ടയ്യനെ പാർട്ടിയിൽ എത്തിക്കാൻ ഡിഎംകെയും ശ്രമം നടത്തിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരം ദേവസ്വം മന്ത്രി ശേഖർ ബാബു എന്നിവരാണ് സെങ്കോട്ടയ്യനെ കണ്ടിരുന്നു.
എംജിആറിന്റെ കാലത്ത് എഐഎഡിഎംകെ ട്രഷറർ ആയിരുന്ന സെങ്കോട്ടയ്യൻ 9 തവണ എംഎൽഎ ആയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us