/sathyam/media/media_files/2025/10/07/silpa-shetti-2025-10-07-10-02-36.jpg)
മും​ബൈ: ന​ടി ശി​ൽ​പ ഷെ​ട്ടി​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.
ന​ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബം​ഗു​ളൂ​രു​വി​ലെ റ​സ്റ്റോ​റ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
/filters:format(webp)/sathyam/media/media_files/2025/07/14/hpse_fullsize__2274611903_04shilpa1-2025-07-14-17-21-13.webp)
അ​തേ​സ​മ​യം, അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​ത്തി​നു ശേ​ഷ​വും പ്ര​വ​ർ​ത്തി​ച്ച​തി​നും നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് രാ​ത്രി വൈ​കി​യു​ള്ള പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ​തി​നും ന​ടി​യു​ടെ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​സ്റ്റ്യ​ൻ റെ​സ്റ്റൊ​റ​ന്‍റി​നെ​തി​രെ ക​ർ​ണാ​ട​ക പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ഡി​സം​ബ​ർ 11 ന്, ​ബാ​സ്റ്റ്യ​ൻ റ​സ്റ്റോ​റ​ന്‍റ് നി​ശ്ചി​ത സ​മ​യ​ത്തി​നു ശേ​ഷ​വും പു​ല​ർ​ച്ചെ 1.30 വ​രെ പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു.
നി​യ​മം ലം​ഘി​ച്ച​തി​ന് ഔ​ട്ട്​ലെ​റ്റി​ന്‍റെ മാ​നേ​ജ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ ക​ബ്ബ​ൺ പാ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്തു.
ന​ഗ​ര​ത്തി​ലെ സെ​ന്‍റ് മാ​ർ​ക്ക്സ് റോ​ഡി​ലാ​ണ് റ​സ്റ്റോ​റ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.
നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബാ​സ്റ്റ്യ​ന്‍ കൂ​ടാ​തെ റ​സി​ഡ​ന്‍​സി റോ​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സോ​ര്‍ ബെ​റി പ​ബ്ബി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
/filters:format(webp)/sathyam/media/media_files/2025/08/14/shilpa-2025-08-14-10-25-12.jpg)
കൂ​ടാ​തെ, 2015 മു​ത​ല്‍ 2023 വ​രെ ബെ​സ്റ്റ് ഡീ​ല്‍ ടി​വി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ 60 കോ​ടി നി​ക്ഷേ​പി​ക്കാ​ന്‍ ശി​ൽ​പ ഷെ​ട്ടി​യും രാ​ജ് കു​ന്ദ്ര​യും ചേ​ര്‍​ന്ന് പ്രേ​രി​പ്പി​ക്കു​ക​യും നി​ക്ഷേ​പി​ച്ച തു​ക അ​വ​ര്‍ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്നും കാ​ണി​ച്ച് ദീ​പ​ക് കോ​ത്താ​രി എ​ന്ന​യാ​ള്‍ ന​ല്‍​കി​യ കേ​സ് ശി​ൽ​പ​യ്ക്കും ഭ​ര്‍​ത്താ​വി​നു​മെ​തി​രെ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us