New Update
/sathyam/media/media_files/2024/12/01/crbmq6QHQW2ywIlRX846.jpg)
ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് 30കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
ആത്മഹത്യയാണെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം തുടങ്ങി.
കർണാടകയിലെ ഹസൻ ജില്ലയിൽ സകലേഷ്പുർ സ്വദേശിനിയായ ശോഭിത വിവാഹ ശേഷം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു.
ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശോഭിത അഭിനയ ജീവിതം തുടങ്ങുന്നത്. ​പിന്നീട് തെലു​ഗു സിനിമയിലും താരം സജീവമായിരുന്നു. അതിനിടെയാണ് മരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us