16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ കർണാടക; ബജറ്റിൽ പ്രഖ്യാപനം

കുട്ടികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ദ്ധിക്കുന്നതും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ നീക്കം.

New Update
Untitled

ബെംഗളൂരു: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കര്‍ണാടക നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കവെയാണ് മുഖ്യമന്ത്രി ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.

Advertisment

കുട്ടികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ദ്ധിക്കുന്നതും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ നീക്കം.


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഷ്യല്‍ മീഡിയ എന്നിവയുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കാന്‍ നടപടികള്‍ ആലോചിക്കുന്നതായി ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ നേരത്തെ സൂചിപ്പിച്ചിരുന്നു. ഓസ്ട്രേലിയ, ഫിന്‍ലാന്‍ഡ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ നടപ്പിലാക്കിയ മാതൃകകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.


സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കുട്ടികളെ അശ്ലീല ഉള്ളടക്കങ്ങളിലേക്ക് എത്തിക്കുന്നതായും ഇത് കുടുംബ-വിദ്യാഭ്യാസ വ്യവസ്ഥയെ മോശമായി ബാധിക്കുന്നതായും ബിജെപി എംഎല്‍എ സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ഈ മേഖലയിലെ വിദഗ്ധരുമായും മറ്റ് സ്റ്റേക്ക്‌ഹോള്‍ഡര്‍മാരുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

Advertisment