ഗൾഫ് പ്രതിസന്ധി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി സ്പൈസ് ജെറ്റ്

യുദ്ധസാഹചര്യത്തില്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടത് മൂലം യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുക.

New Update
Untitled

ഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മധ്യേഷ്യയില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, യുഎഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. യുഎഇയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ ഇടങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Advertisment

യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ദുബായ്, ഫുജൈറ എന്നിവിടങ്ങളില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും അധിക സര്‍വീസുകള്‍ നടത്തുമെന്ന് ബുധനാഴ്ച കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


യുദ്ധസാഹചര്യത്തില്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടത് മൂലം യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുക.

ദുബായ്, ഫുജൈറ വിമാനത്താവളങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും പ്രത്യേക വിമാനങ്ങള്‍ പറക്കും. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രാ സൗകര്യം സുഗമമാക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.

Advertisment