New Update
/sathyam/media/media_files/JL9q4cUceCHPl0RlUixl.jpg)
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ 10 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നു. നിസാമാബാദിലെ ബോദനിൽ സെപ്റ്റംബർ ഒമ്പതിനാണ് ദാരുണ സംഭവം.
Advertisment
കുട്ടിയെ ബസ്‍സ്റ്റാന്റിലാക്കി അമ്മ സമീപത്തെ വാഷ്റൂമിൽ പോയപ്പോഴാണ് സംഭവം. അമ്മ മടങ്ങി വന്നപ്പോൾ കുട്ടിയെ കണ്ടില്ല. തുടർന്ന് അമ്മ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കുറെ നേരത്തേ തിരച്ചിലിന് ശേഷം കുട്ടിയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങളും പൊലീസിന് ലഭിച്ചു.
തെരുവുനായ്ക്കളാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ ഉടൻ പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us