എംബിഎ വിദ്യാർഥിനി വാടകവീട്ടിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം, സംഭവം ബംഗളൂരുവിൽ

New Update
New-Project-22 (2)

ബംഗളൂരു: ബംഗളൂരുവിൽ എംബിഎ വിദ്യാർഥിനിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ദാവൻഗെരെ സ്വദേശിയായ വിദ്യാർഥിനിയാണ് മരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോൾ ദിവസങ്ങളോളം അഴുകിയ നിലയിലായിരുന്നു.

Advertisment

വടക്കൻ ബംഗളൂരുവിലെ സുബ്രമണ്യനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുളള ഗായത്രി നഗറിലെ വീട്ടിലെ മൂന്നാം നിലയിലായിരുന്നു വിദ്യാർഥിനി താമസിച്ചിരുന്നത്. ഒന്നര വർഷമായി ഒറ്റക്ക് താമസിക്കുന്ന പെണ്‍കുട്ടി വിഷാദരോഗത്തിന് അടിമയായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വീട്ടുകാർ വാടക വീട്ടുടമസ്ഥനെ വിവരം അറിയിക്കുകായിരുന്നു. മൃതദേഹം കണ്ടെടുക്കുമ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. 

മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാവുകയുളളു എന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Advertisment