കോയമ്പത്തൂരിൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി കവർച്ച; അഞ്ചംഗ സംഘം പിടിയിൽ. അറസ്റ്റിലായവരിൽ എൻജിനിയറിം​ഗ് വിദ്യാർത്ഥിയും

വിദ്യാർഥികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പണം തുടങ്ങിയവയാണ് സംഘം കവർന്നത്

New Update
arrest

ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ തനിച്ച് താമസിക്കുന്ന കോളജ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ.

Advertisment


വിദ്യാർഥികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പണം തുടങ്ങിയവയാണ് സംഘം കവർന്നത്. ശിവഗംഗ സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥിയാണ് കവർച്ച സംഘത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറിയതെന്ന് പോലീസ് പറഞ്ഞു.


അതേസമയം, പ്രതികളെ പിടിക്കൂടുന്നതിനുള്ള ശ്രമത്തിനിടെ സംഘം പോലീസിനെ ആക്രമിച്ചു. ഏറ്റുമുട്ടലിനിടെ ഒരു പ്രതി സബ് ഇൻസ്പെക്ടറെ കുത്തി പരിക്കേൽപ്പിച്ചു. ഇതേ തുടർന്ന് പോലീസ് വെടിവയ്ക്കുകയും ഒരു പ്രതിയുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. പിടിയിലായ അഞ്ച് പേരിൽ നാല് പേർക്കെതിരെ വധശ്രമം, കവർച്ച എന്നീ കേസുകൾ നിലവിലുണ്ട്.

Advertisment