വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടതിന് പിന്നാലെ നിർണായക രാഷ്ട്രീയ നീക്കം. ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ശനിയാഴ്ച സത്യപ്രതിജ്ഞ, ആദ്യ വനിതാ ഉപമുഖ്യമന്ത്രി ആയേക്കും

New Update
1769787020

മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പകരക്കാരിയായി ഭാര്യ സുനേത്ര പവാർ അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. 

Advertisment

ശനിയാഴ്ച വൈകുന്നേരത്തോടെ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര മാറും.


ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുംബൈയിലെ വിധാൻ ഭവനിൽ എൻസിപി നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സുനേത്ര പവാറിനെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. 


നിലവിൽ രാജ്യസഭാംഗമായ സുനേത്രയെ ഭരണതലപ്പത്തേക്ക് കൊണ്ടുവരുന്നതിലൂടെ അജിത് പവാറിന്റെ വിടവ് നികത്താമെന്നും പാർട്ടിയെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകാമെന്നുമാണ് എൻസിപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ ബുധനാഴ്ചയാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ ഹെലികോപ്റ്റർ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. 

അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാണ് പാർട്ടി സുനേത്ര പവാറിനെ ഈ പദവിയിലേക്ക് നിർദ്ദേശിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ മുംബൈയിൽ ആരംഭിച്ചിട്ടുണ്ട്.

Advertisment