/sathyam/media/media_files/DZTjPPdOAOePfEo0BUGz.jpg)
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് മുംബൈ പൊലീസ്. തൊപ്പി ധരിച്ചെത്തിയ രണ്ടുപേരാണ് സംഭവത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. താരത്തിന്റെ വീടിനു നേരെ ഇവർ വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം.
VIDEO | Firing incident outside actor Salman Khan's residence in Mumbai caught on CCTV.
— Press Trust of India (@PTI_News) April 14, 2024
(Source: Third Party)
STORY | FIR registered after firing outside actor Salman Khan’s home in Mumbai; bike recovered
READ: https://t.co/FDWOrtuNxFpic.twitter.com/blCLfnFQTG
ബൈക്കിൽ എത്തി വെടിയുതിർത്തു എന്ന് സംശയിക്കുന്ന രണ്ട് പ്രതികളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. ഞായറാഴ്ച പുലർച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേര്‍ക്കാണ് അക്രമമുണ്ടായത്. ഇരുവരും ഉപയോഗിച്ചതായി സംശയിക്കുന്ന ഇരുചക്രവാഹനം സൽമാൻ ഖാന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ നിന്നും പൊലീസ് കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us