/sathyam/media/media_files/2026/02/12/swiggy-zomato-2026-02-12-19-44-48.png)
ബംഗളൂരു: സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി ഉയർത്തി ഭക്ഷണ വിതരണ രംഗത്തേക്ക് ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാർട്ടും എത്തുന്നു.
സർക്കാർ പിന്തുണയുള്ള ഒഎൻഡിസി (Open Network for Digital Commerce) ശൃംഖല വഴിയാകും ഫ്ലിപ്കാർട്ട് സേവനം ലഭ്യമാക്കുക.
വരാനിരിക്കുന്ന ഐപിഒ മുന്നിൽക്കണ്ട് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം.
മെയ് - ജൂൺ മാസങ്ങളിൽ ബംഗളൂരുവിലാകും പരീക്ഷണാടിസ്ഥാനത്തിൽ ഫ്ലിപ്കാർട്ട് ഭക്ഷണ വിതരണം ആരംഭിക്കുക. ഈ വർഷം അവസാനത്തോടെയോ 2027 ആദ്യത്തോടെയോ സേവനം രാജ്യത്താകമാനം വ്യാപിപ്പിക്കും.
ഫ്ലിപ്കാർട്ടിന്റെ വരവ് വിപണിയിൽ വലിയ ചലനമുണ്ടാക്കിയതോടെ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും ഓഹരി വിലയിൽ മൂന്ന് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ആമസോൺ നേരത്തെ പരീക്ഷിച്ച് പിന്മാറിയ മേഖലയിലേക്കാണ് ഫ്ലിപ്കാർട്ട് പുതിയ തന്ത്രങ്ങളുമായി കടന്നുവരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us