Advertisment

ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജ്ജിതമാക്കി

മേഖലയിൽ മൂന്ന് ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സേന.

New Update
jammu Untitledja

ദോഡ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്നലെ ദോഡയിലാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

Advertisment

കത്വ - ദോഡ മേഖലയിൽ തുടർച്ചയായുള്ള ഭീകരാക്രമങ്ങളെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സൈന്യം. മേഖലയിൽ മൂന്ന് ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സേന.

ജൂലൈ 8 ന് കത്വ ജില്ലയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ പതിയിരുന്നായിരുന്നു ഭീകരർ ആക്രമണം നടത്തിയത്.

സംഭവത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ പെട്രോളിംഗ് നടത്തുന്നതിനിടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു ഭീകരർ.

Advertisment