റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/media_files/2025/04/21/oz70XQXXHXSAs5IqZE1M.jpg)
ഡൽഹി: വിശുദ്ധ ഗീവറുഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ഉത്തരേന്ത്യയിലെ ഏക ദേവാലയമായ വികാസ്‌പൂരി സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാദർ സന്റോ കുഴിയാത്ത് വിശുദ്ധ കുർബാനക്ക് ശേഷം പെരുന്നാളിന് കൊടി ഉയർത്തി.
Advertisment
ഇടവകയുടെ കാവൽപിതാവായ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 26, 27 തീയതികളിൽ ഹോണവാർ മിഷൻ്റെ മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കുബ് മോർ അന്തോണിയോസ് തിരുമനസ്സിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുവാൻ ഇടവക വിശ്വാസത്തോടെ ഒരുങ്ങിവരുന്നു. വിശ്വാസികളേവർക്കും വിശുദ്ധ കുർബ്ബാനാനന്തരം വിശുദ്ധൻ്റെ തിരുശേഷിപ്പ് മുത്തുവാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us