സൈക്കിളുകള്‍ മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വരെ, ആഗോള വിപണി കീഴടക്കി ഇന്ത്യന്‍ ഉത്പന്നങ്ങള്‍; ഒരു 'മെയ്ഡ് ഇന്‍ ഇന്ത്യ' വിജയഗാഥ

'മെയ്ഡ് ഇന്‍ ഇന്ത്യ' പദ്ധതി കൂടുതല്‍ വിജയകരമായി മുന്നോട്ട്. ആഗോളതലത്തില്‍ തന്നെ ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്

New Update
Made In India

ന്യൂഡല്‍ഹി: 'മെയ്ഡ് ഇന്‍ ഇന്ത്യ' പദ്ധതി കൂടുതല്‍ വിജയകരമായി മുന്നോട്ട്. ആഗോളതലത്തില്‍ തന്നെ ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സൈക്കിളുകള്‍ മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വരെ ഉള്‍പ്പെടുന്ന വിവിധ തലങ്ങളില്‍ ഇന്ത്യ ശക്തമായ സ്വാധീനം അടയാളപ്പെടുത്തിക്കഴിഞ്ഞു.

Advertisment

''മെയ്ഡ് ഇൻ ഇന്ത്യ എങ്ങനെയാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ആഗോള തലത്തിലേക്ക് ഉയർത്തുന്നത് എന്നതിൻ്റെ ഒരു നേർക്കാഴ്ച'' എന്ന കുറിപ്പോടെ പദ്ധതിയുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'എക്‌സി'ല്‍ പങ്കുവച്ചിട്ടുണ്ട്. 

ഇന്ത്യൻ സൈക്കിളുകൾ ആഗോള സെൻസേഷനായി മാറിയെന്നതാണ് 'മെയ്ഡ് ഇന്‍ ഇന്ത്യ'യുടെ ഒരു നേട്ടം. യുകെ, ജർമ്മനി, നെതർലാൻഡ്സ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി കുതിച്ചുയര്‍ന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ സ്വാധീനവും ഇത് ശക്തിപ്പെടുത്തി.



'മെയ്ഡ് ഇന്‍ ബീഹാര്‍' ബൂട്ടുകള്‍ നിലവില്‍ റഷ്യന്‍ ആര്‍മി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ അപ്രതീക്ഷിത ആഗോള വ്യാപനമാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര പ്രതിരോധ വിപണിയിലും ഇന്ത്യ എങ്ങനെ അംഗീകരിക്കപ്പെടുന്നുവെന്നും ഇത് ചൂണ്ടിക്കാട്ടുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് വിപണിയിലും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ശ്രദ്ധേയമായി. ലോകകപ്പ് സമയത്ത് കാശ്മീര്‍ വില്ലോ ബാറ്റുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡായിരുന്നു. ഇന്ത്യയുടെ കരകൗശല വൈദഗ്ധ്യം ഊട്ടിയുറപ്പിക്കുന്നതു കൂടിയായിരുന്നു ഈ നേട്ടം.

യുഎസിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പുറത്തിറക്കി ഇന്ത്യയുടെ തനത് രുചികൾ ലോകത്തിലേക്ക് എത്തിക്കുകയാണ് അമുൽ. ഇന്ത്യയുടെ രുചി ലോകമെമ്പാടും അമൂലിലൂടെ എത്തുകയാണ്. ഇന്ത്യന്‍ പാലുല്‍പന്നങ്ങള്‍ ആഗോളതലത്തില്‍ കൂടുതല്‍ ശക്തമാകുന്നു.

ഇന്ത്യയുടെ യുപിഐ സംവിധാനവും പരക്കെ അംഗീകരിക്കപ്പെടുകയാണ്. വിവിധ രാജ്യങ്ങളില്‍ ഇതുവഴി ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സാധ്യമാകുന്നു. ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ ഇടപാടുകളിലും ശക്തമായ സ്ഥാനം നേടുകയാണ്.

ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലുകൾ ഇപ്പോൾ ദക്ഷിണ ചൈനാ കടലിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനപരമായ പ്രതിരോധ ശേഷിയെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം, ഈ നേട്ടം ആഗോള സുരക്ഷ വര്‍ധിപ്പിക്കുന്നതിലെ ഇന്ത്യന്‍ പങ്കും എടുത്തുകാണിക്കുന്നു.

ആമസോണിൻ്റെ ബ്ലാക്ക് ഫ്രൈഡേ, സൈബർ മണ്‍ഡേ സെയില്‍സ് എന്നിവയിലും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ആധിപത്യം പുലര്‍ന്നു. മെയ്ഡ് ഇൻ ഇന്ത്യ ഇനങ്ങളുടെ അന്താരാഷ്ട്ര ഡിമാൻഡും ആഗോള ഇ-കൊമേഴ്‌സ് വിപണികളിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യവും ഇത് ഊട്ടിയുറപ്പിക്കുന്നു.

 

 

Advertisment