മോദിക്ക് 2047 ൽ വികസിത ഭാരതം ലക്ഷ്യം; വികസിക്കുന്ന മഹാ നഗരങ്ങളല്ലേ ഡൽഹിയും ഇൻഡോറും ? ശുദ്ധജലവും ശുദ്ധവായുവും ഉറപ്പ് വരുത്താതെ വികസിത ഭാരതത്തിലേക്ക് എങ്ങനെ എത്തും ?

വികസിത ഭാരതം യാഥാർത്ഥ്യമാകുമ്പോൾ ശുദ്ധവായു ശ്വസിക്കുന്ന ഡൽഹിയും ഉണ്ടാകണം, ശുദ്ധജലം രാജ്യത്തിൻ്റെ എല്ലാ ഭാഗത്തും എത്തിയാൽ മാത്രമേ വികസിത ഭാരതം എന്നത് യാഥാർത്ഥ്യമാകൂ.

New Update
narendra modi-5
Listen to this article
0.75x1x1.5x
00:00/ 00:00

ഡൽഹി: നരേന്ദ്ര മോദി സർക്കാർ രാജ്യം വികസനത്തിൻ്റെ പാതയിലാണെന്ന് അവകാശപെടുന്നു. 2047 ൽ വികസിത ഭാരതമാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്നു. എന്നാൽ വികസിത ഭാരതത്തിൽ മഹാനഗരങ്ങൾ ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. 

Advertisment

രാജ്യം വികസിക്കണമെങ്കിൽ നഗരങ്ങളിലും മഹാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒക്കെ വികസനം എത്തണം. മോദി സർക്കാർ മുന്നോട്ട് വെയ്ക്കുന്ന വികസന അജണ്ടയിൽ വ്യവസായങ്ങളും സംരഭങ്ങളും ഇലക്ട്രിക് വാഹനങ്ങളും സോളാർ എനർജിയും ബിജെപിയുടെ വളർച്ചയും മാത്രമാണോ ഉള്ളത്. 


മോദി സർക്കാർ മുന്നോട്ട് വെയ്ക്കുന്ന വികസന അജണ്ടയിൽ കുടിവെള്ളവും ശുദ്ധവായുവും ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല, വികസിത ഭാരതം ലക്ഷ്യം വെയ്ക്കുന്ന കേന്ദ്ര സർക്കാർ രാജ്യതലസ്ഥാനത്തെ ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്. 

ശൈത്യകാലത്ത് അതി രൂക്ഷമായ അന്തരീക്ഷ മലിനീകരണം അനുഭവപെടുന്ന നഗരമാണ് ഡൽഹി. ഈ അവസ്ഥ എങ്ങനെ പരിഹരിക്കാമെന്ന് ഇനിയെങ്കിലും മോദി സർക്കാർ ചിന്തിക്കേണ്ടിയിരിക്കുന്നു. 


കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി, മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമി എന്ന് വേണ്ട ഡൽഹിയിൽ ജീവിക്കുന്ന മനുഷ്യരൊക്കെ വായു മലിനീകരണത്തെക്കുറിച്ച് വിലപിച്ചു. എന്നിട്ടും സർക്കാർ ഈ പ്രതിസന്ധി മറികടക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 


ഡൽഹിയിലെ സാഹചര്യം മറ്റ് നഗരങ്ങളിലേക്ക് എത്താതിരിക്കാനുള്ള നടപടികളെങ്കിലും മോദി സർക്കാർ കൈക്കൊള്ളേണ്ടിയിരിക്കുന്നു. 

വികസിത ഭാരതം യാഥാർത്ഥ്യമാകുമ്പോൾ ശുദ്ധവായു ശ്വസിക്കുന്ന ഡൽഹിയും ഉണ്ടാകണം, ശുദ്ധജലം രാജ്യത്തിൻ്റെ എല്ലാ ഭാഗത്തും എത്തിയാൽ മാത്രമേ വികസിത ഭാരതം എന്നത് യാഥാർത്ഥ്യമാകൂ.


ഇൻഡോർ നഗരം വാർത്തകളിൽ നിറയുന്നത് മലിനജലം കലർന്ന കുടിവെള്ളം ഉപയോഗിച്ച നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയതിൻ്റെ പേരിലാണ്, ഇങ്ങനെ ആകണോ വികസിത ഭാരതം എന്ന് ഇനി എങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. 


ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്താൻ കഴിയാത്തവർ എങ്ങനെ വികസിത ഭാരതം ഉറപ്പ് വരുത്തും എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ എങ്ങനെ കുറ്റം പറയും ? നമ്മുടെ യാത്ര വികസിത ഭാരതത്തിലേക്കാണ് ശുദ്ധവായുവും ശുദ്ധജലവും ആ യാത്രയ്ക്ക് നമുക്കൊപ്പം കൂടിയേ തീരൂ.

Advertisment