തമിഴകത്ത് കരുത്തു തെളിയിച്ചു ഇന്‍ഫാം.. ഇന്‍ഫാം തമിഴ്‌നാട് സംസ്ഥാന അസംബ്ലിയില്‍ പങ്കെടുത്ത് നൂറുകണക്കിന് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് ആയിരം മില്‍ക്ക് കാനുകളും ഒരു ലക്ഷം കിലോ കാലിത്തീറ്റയും വിതരണത്തിന് തുടക്കം

മണ്ണിന്റെ സംരക്ഷണവും കര്‍ഷക ക്ഷേമവും അനുബന്ധ കൃഷികളുടെ പ്രോത്സാഹനവുമാണ് ഇന്‍ഫാം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
infam theni-8
Listen to this article
0.75x 1x 1.5x
00:00 / 00:00

തേനി: തമിഴകത്ത് കരുത്തുതെളിയിച്ചു ഇന്‍ഫാം.. തേനിയില്‍ നടന്ന ഇന്‍ഫാമിൻ്റെ തമിഴ്‌നാട് സംസ്ഥാന അസംബ്ലിയിൽ നൂറുകണക്കിനു കര്‍ഷകരാണു പങ്കെടുത്തത്. കേരളത്തില്‍ ഇന്‍ഫാം എന്ന കര്‍ഷക സംഘടന ശക്തമാണോ അതേ രീതിയില്‍ തന്നെയാണു തമിഴ്‌നാട്ടിലും ഇന്‍ഫാമിന്റെ കരുത്ത്.

Advertisment

infam theni-10

കര്‍ഷക ക്ഷേമത്തിനായി ആയിരം മില്‍ക്കു ക്യാനുകളും ഒരു ലക്ഷം കിലോ കാലിത്തീറ്റയും നല്‍കുമെന്നു സംസ്ഥാന അസംബ്ലി യോഗം ഉദ്ഘാടനം ചെയ്ത ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

മണ്ണിന്റെ സംരക്ഷണവും കര്‍ഷക ക്ഷേമവും അനുബന്ധ കൃഷികളുടെ പ്രോത്സാഹനവുമാണ് ഇന്‍ഫാം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

infam theni

കര്‍ഷക മക്കളുടെ വിദ്യാഭ്യാസവും കൃഷിയിലെ സാങ്കേതിവിദ്യകളുടെ ഉപയോഗവും അറിവുകളുടെ കൈമാറ്റവും ഇന്‍ഫാമിന്റെ മറ്റു ചില ലക്ഷ്യങ്ങളാണെന്നും ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടപ്പിലാക്കുന്ന തമിഴ്‌നാട് സംസ്ഥാന ഭാരവാഹികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

infam theni-3

സംസ്ഥാന പ്രസിഡന്റ് ആര്‍. കെ. ദാമോധരന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുരയില്‍, ദേശീയ ട്രെഷറര്‍ ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍, ദേശീയ എക്‌സിക്യൂട്ടീവ് മെംബര്‍ നെല്‍വിന്‍ സി. ജോയ്, തമിഴ്‌നാട് സെക്രട്ടറി സെല്‍വേന്ദ്രന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ മൈക്കിള്‍ സവാരിമുത്തു, ദുരൈ, എസ്. അരുളാനന്ദം തുടങ്ങിയവര്‍ പ്രസംഗിച്ചു.

infam theni-4

തുടർന്ന് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കു സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ഒരു ലക്ഷം കിലോയോളം കാലിത്തീറ്റയുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫും ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു.

infam theni-6

നൂറുകണക്കിനു കര്‍ഷകര്‍ തമിഴ്‌നാട് സംസ്ഥാന അസംബ്ലിയില്‍ പങ്കെടുത്തത് ഇന്‍ഫാമിന്റെ പ്രവര്‍ത്തന വിജയം കൂടിയാണ്. കര്‍ഷകനു ദേശ ഭാഷാ വ്യത്യസങ്ങള്‍ ഇല്ലെന്നും മണ്ണില്‍ പണിയെടുത്ത് മറ്റുള്ളവര്‍ക്ക് അന്നം നല്‍കുന്ന കര്‍ഷകര്‍ എല്ലായിടത്തും ഒന്നാണ്.

infam theni-5

അങ്ങനെയുള്ള കര്‍ഷകരെ ചേര്‍ത്തു പിടിക്കുന്ന പ്രവര്‍ത്തമാണ് ഇന്‍ഫാം നടത്തിവരുന്നത്. വരും നാളുകളില്‍ തമിഴ്‌നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നു ഇന്‍ഫാം  തമിഴ്നാട് ഭാരവാഹികള്‍ പറഞ്ഞു.

Advertisment