/sathyam/media/media_files/2025/08/23/modi-2025-08-23-00-21-49.jpg)
ന്യൂഡൽഹി: തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം.
സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്.
ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകർക്കും നന്ദി.
/filters:format(webp)/sathyam/media/media_files/CV62Mp94UisRWQHWcUXe.jpg)
ഫലം യാഥാർത്ഥ്യമാക്കാൻ സഹായിച്ച, അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ച, കേരളത്തിലെ തലമുറകളുടെ പ്രവർത്തനങ്ങളെയും പോരാട്ടങ്ങളെയും ഓർമ്മിക്കേണ്ട ദിവസമാണിത്.
പ്രവർത്തകരാണ് നമ്മുടെ ശക്തി, അവരിൽ അഭിമാനമുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപി, എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങൾക്ക് നന്ദി.
/filters:format(webp)/sathyam/media/media_files/dnxG7o2RloSJYr2hHg6H.jpg)
കേരളം യുഡിഎഫിനെയും എൽഡിഎഫിനെയും കൊണ്ട് മടുത്തു. നല്ല ഭരണം നൽകാനും എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഒരേയൊരു ഓപ്ഷനായി അവർ എൻഡിഎയെ കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us