വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്ത് അമ്മ വീടിനടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്കു വീണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

New Update
new born baby11

ഉഡുപ്പി: കർണ്ണാടകയിലെ ഉഡുപ്പിയിൽ വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്നു കിണറ്റിലേക്കു വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. 

Advertisment

ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരിച്ചത്. 

ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്ത് അമ്മ വീടിനടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്കു വീണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഉടൻ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

Advertisment