വഖഫ് നിയമ ഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ; ശക്തമായി എതിർക്കുമെന്ന് ഇന്ത്യാ മുന്നണി

New Update
Lok-Sabha-Waqf

വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു 12 മണിയോടെ ആയിരിക്കും ബിൽ അവതരിപ്പിക്കുക. ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കും. 

Advertisment

ഇതോടെ സഖ്യകക്ഷികളുടെ എതിർപ്പ് മറികടക്കാൻ ആകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വഖഫ് നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്ത്യ മുന്നണി തീരുമാനം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും. മുനമ്പം ഭൂമി തർക്കം കേരളത്തിലെ മാത്രം വിഷയമായി കണ്ട് പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം.

മുനമ്പം വിഷയത്തിന്റെ പേരിൽ വഖഫ് ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്നും ഇന്ത്യ മുന്നണി യോഗത്തിൽ തീരുമാനം എടുത്തു. ബില്ലിന്മേലുള്ള ചർച്ചക്കായി എട്ടു മണിക്കൂറാണ് മാറ്റി വയ്ക്കുക. എൻഡിഎ സഖ്യകക്ഷി ടിഡിപി മുന്നോട്ടുവച്ച മൂന്നു നിർദ്ദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയതായാണ് വിവരം. ഇതോടെ ടിഡിപിയുടെ പിന്തുണ കൂടി ലഭിച്ചേക്കും.

Advertisment