/sathyam/media/media_files/Cewv54OWLj5lLSjWqbP2.webp)
ഛത്രപതി സംഭാജിനഗർ: യുപിഎസ്‌സി പ്രിലിമനറി പരീക്ഷ എഴുതാന്‍ വൈകി എത്തിയതിനാല്‍ ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ കേന്ദ്രത്തില്‍ പ്രവേശിച്ചില്ല. കാലതാമസത്തിന് കാരണം ഗൂഗിള്‍ മാപ്പാണെന്ന് പഴിച്ച് ഉദ്യോഗാര്‍ത്ഥികളും രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ് പരീക്ഷ നടന്നത്.
ഗൂഗിള്‍ മാപ്പില്‍ 'വിവേകാനന്ദ് കോളേജ്' എന്ന് ടൈപ്പ് ചെയ്തതായും, എന്നാല്‍ 11 കിലോമീറ്ററോളം വഴിതെറ്റിയെന്നും ഒരു ഉദ്യോഗാര്‍ത്ഥിയുടെ രക്ഷിതാവ് പറഞ്ഞു. നിരാല ബസാറിലെ വിവേകാനന്ദ് ആർട്‌സ്, സർദാർ ദലിപ് സിംഗ് കൊമേഴ്‌സ് ആൻഡ് സയൻസ് കോളേജായിരുന്നു ഇവരുടെ പരീക്ഷാ കേന്ദ്രം. നാട്ടുകാരുടെ സഹായത്തോടെ കോളേജ് കണ്ടുപിടിച്ച് നിശ്ചിത സമയത്തിന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം എത്തിയെങ്കിലും കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചില്ലെന്നും രക്ഷിതാവ് പ്രതികരിച്ചു. മറ്റ് ചില ഉദ്യോഗാര്‍ത്ഥികള്‍ക്കും സമാന അനുഭവമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ യുപിഎസ്‌സി പരീക്ഷ എല്ലാ നിയുക്ത കേന്ദ്രങ്ങളിലും സുഗമമായി നടന്നതായി ഡെപ്യൂട്ടി കളക്ടർ പ്രഭോദ്യ മുലെ പറഞ്ഞു. ഛത്രപതി സംഭാജിനഗറിൽ നിന്ന് 7,836 ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 4,487 പേർ പരീക്ഷ എഴുതിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us