പ്രമുഖ വ്യവസായിയെയും മകനെയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ആന്ധ്രാപ്രദേശിലെ പല്‍നാഡു ജില്ലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.  ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട പ്രശാന്ത് റെഡ്ഡി.

New Update
Untitleddarr

ബെംഗളൂരു: ബംഗളൂരിലെ പ്രമുഖ വ്യവസായിയെയും മകനെയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

Advertisment

വ്യവസായി വീരസ്വാമി റെഡ്ഡിയും മകന്‍ പ്രശാന്ത് റെഡ്ഡിയുമാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ പല്‍നാഡു ജില്ലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.  ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട പ്രശാന്ത് റെഡ്ഡി.

ബെംഗളൂരു കടുഗോഡി സ്വദേശികളായ വീരസ്വാമി റെഡ്ഡിയും പ്രശാന്ത് റെഡ്ഡിയും ഒരു ചെക്ക് കേസിന്റെ കോടതി നടപടികള്‍ക്കായി ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിലുള്ള ജില്ലാ കോടതിയിലേക്ക് പോയിരുന്നു. ഇവിടെ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

Advertisment