നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ട പോരാട്ടത്തിന് വിജയ്; ഗ്രാമീണ–നഗര മണ്ഡലങ്ങൾ ലക്ഷ്യമിട്ട് രണ്ട് സീറ്റുകളിൽ മത്സരിക്കുമെന്ന് സൂചന, വിരുഗമ്പാക്കവും ട്രിച്ചി ഈസ്റ്റും സാധ്യതാ കേന്ദ്രങ്ങൾ

New Update
vijay

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. 

Advertisment

ഗ്രാമീണ-നഗര മേഖലകളിൽ ഒരേപോലെ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് രണ്ട് സീറ്റുകൾ തിരഞ്ഞെടുക്കുന്നതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.

ചെന്നൈയിലെ വിരുഗമ്പാക്കം, ട്രിച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളാണ് വിജയ്ക്കായി പാർട്ടി കണ്ടെത്തിയിരിക്കുന്നത്. അന്തിമ തീരുമാനം വിജയ് തന്നെയായിരിക്കും കൈക്കൊള്ളുക. 

തെരഞ്ഞെടുപ്പിൽ ഡി.എം.കെയെ പരാജയപ്പെടുത്താൻ ശേഷിയുള്ള ഏക പാർട്ടി ടി.വി.കെയാണെന്നും മത്സരം ഡി.എം.കെയും തന്റെ പാർട്ടിയും തമ്മിലാണെന്നും വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Advertisment