New Update
/sathyam/media/media_files/4mDLp3VvF9zkvOHTZ0sv.jpg)
ചണ്ഡീഗഡ്: ഗുസ്തി താരവും ഹരിയാനയിലെ ജുലാന മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. ജനങ്ങളുടെ അനുഗ്രഹത്തോടെ ഓരോ പോരാട്ടവും വിജയിക്കുമെന്ന് വിനേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Advertisment
ജുലാനയിൽ താരത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും വിനേഷ് പ്രതികരിച്ചു. രാജ്യമെന്നാല്‍ ബ്രിജ് ഭൂഷണ്‍ എന്നല്ല, രാജ്യം തനിക്കൊപ്പമാണെന്ന് വിനേഷ് പറഞ്ഞു. പ്രിയപ്പെട്ടവര്‍ ഒപ്പമുണ്ട്. അതാണ് പ്രധാനമെന്നും വിനേഷ് വ്യക്തമാക്കി.
റോഡിൽ പ്രതിഷേധിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധി പിന്തുണച്ചു. രാജ്യം വിടേണ്ടിവരുമെന്ന് തോന്നിയപ്പോൾ, പ്രതീക്ഷ കൈവിടരുതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ആ ദിവസമാണ് വീണ്ടും ഗുസ്തിയിലേക്ക് എത്തണമെന്ന് തീരുമാനിച്ചതെന്നും വിനേഷ് പ്രതികരിച്ചു.