യുപിയില്‍ കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്; കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഉത്തർപ്രദേശിൽ കൂറ്റൻ വാട്ടർ ടാങ്ക് തകർന്ന് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു

New Update
Water Tank Collapse Mathura

മഥുര: ഉത്തർപ്രദേശിൽ കൂറ്റൻ വാട്ടർ ടാങ്ക് തകർന്ന് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മഥുരയിലെ കൃഷ്ണ വിഹാര്‍ കോളനിയില്‍ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്. റസിഡൻഷ്യൽ കോളനിയിലെ വാട്ടര്‍ ടാങ്കാണ് തകര്‍ന്നത്.

കുട്ടികളടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അപകടത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മഥുര ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാർ സിംഗ് പറഞ്ഞു.

Advertisment

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ വേദന രേഖപ്പെടുത്തുകയും സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റിൻ്റെ നേതൃത്വത്തിൽ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായവും, പരിക്കേറ്റവര്‍ക്ക്‌ 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment