മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ അതിദാരുണമായി കൊലപ്പെടുത്തിയത്.

ഡിസംബർ 24ന് കുട്ടികളുടെ മുന്നിൽവച്ച് വെങ്കിടേഷ് ത്രിവേണിയെ അക്രമിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.

New Update
f

ഹൈദരാബാദ്: മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്.

Advertisment

ഹൈദരാബാദിലെ നല്ലകുണ്ട സ്വദേശിയായ വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തിയത്. 

വെങ്കിടേഷിന് ത്രിവേണിയെ സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇവർ തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഡിസംബർ 24ന് കുട്ടികളുടെ മുന്നിൽവച്ച് വെങ്കിടേഷ് ത്രിവേണിയെ അക്രമിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. 

പിന്നാലെ, രക്ഷിക്കാൻ ശ്രമിച്ച മകളെ തീയിലേക്ക് തള്ളിയിടുകയും വീട്ടിൽ നിന്ന് ഓടി രക്ഷപെടുകയും ചെയ്തു.

നിലവിളി കേട്ട അയൽക്കാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതര പരുക്കുകളേറ്റ ത്രിവേണി മരിച്ചിരുന്നു.

 നിസാര പരുക്കുകളോടെ മകളെ ആശുപത്രിയിൽ എത്തിച്ചു.

Advertisment