ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്ന് വീണ് 20 കാരി മരിച്ചു. സംഭവം റീല്‍ ചിത്രീകരിക്കുന്നതിനിടെ

യുവതി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന സുഹൃത്തുക്കളുമായി രാത്രിയില്‍ കെട്ടിടത്തിലേക്ക് പോയി പാര്‍ട്ടി നടത്തിയിരുന്നു.

New Update
Untitledrajnathsin

ബെംഗളൂരു: ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്ന് വീണ് 20 കാരി മരിച്ചു. സോഷ്യല്‍ മീഡിയ റീല്‍ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

Advertisment

യുവതി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന സുഹൃത്തുക്കളുമായി രാത്രിയില്‍ കെട്ടിടത്തിലേക്ക് പോയി പാര്‍ട്ടി നടത്തിയിരുന്നു.


ഒരു വിഷയത്തില്‍ സംഘത്തില്‍ തര്‍ക്കം ഉണ്ടാകുകയും തര്‍ക്കത്തിനിടെ യുവതി ടെറസിലേക്ക് പോവുകയും ചെയ്തു. ദുഃഖം നിറഞ്ഞ റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കവേ അബദ്ധവശാല്‍ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു.


ബിഹാറില്‍ നിന്നുള്ള യുവതിയാണ് മരിച്ചത്. ബെംഗളൂരുവിലെ ഒരു ഷോപ്പിംഗ് മാര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു. അപകടം നടന്നതിനു ശേഷം സുഹൃത്തുക്കള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

സംഭവത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പരപ്പന അഗ്രഹാര പോലീസ്.

Advertisment