ഡൽഹി: അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ, അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് വൈദ്യരത്‌നം, കേരള ആയുവേദ ലൈഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ സംഘടിപ്പിച്ചു. ആർ കെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ രാവിലെ 7:15-ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/06/22/d88126d3-68af-4aaf-bab1-d8b39c405838-2025-06-22-23-15-42.jpg)
യോഗയെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും യോഗ അനുഷ്ഠിക്കുന്നതുമൂലം ശരീരത്തിനും മനസിനും ലഭ്യമാകുന്ന ആത്മ സംതൃപ്‌തിയെയും ആരോഗ്യത്തെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച 2 മണിക്കൂർ നീണ്ടു നിന്ന യോഗ സൗജന്യമായാണ് സംഘടിപ്പിച്ചത്.
/filters:format(webp)/sathyam/media/media_files/2025/06/22/8b36f379-e527-4aff-af1b-8b57f6399c5c-2025-06-22-23-16-00.jpg)
ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായമായ യോഗ സാധാരണ ജനങ്ങളിലേക്ക് പകരാനും യോഗയെപ്പറ്റി കൂടുതൽ മനസിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പറഞ്ഞു. ഡിഎംഎയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് യോഗ നടത്തിയത്.
/filters:format(webp)/sathyam/media/media_files/2025/06/22/81310966-a777-433b-9260-64a5765586dd-2025-06-22-23-16-49.jpg)
ചടങ്ങിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, ജോയിന്റ് ഇന്റെർണൽ ഓഡിറ്ററും പ്രതിമാസ പ്രോഗ്രാം കൺവീനറുമായ ലീനാ രമണൻ, വൈദ്യരത്‌നം മയൂർ വിഹാർ ശാഖായിലെ സീനിയർ ആയുർവേദിക് ഫിസിഷ്യൻ ഡോ സൂര്യദാസ്, കേരളാ ആയുർവേദ ലൈഫ്, ഗ്രീൻ പാർക്ക് സീനിയർ ആയുർവേദിക് ഫിസിഷ്യൻ ഡോ വിശ്വംഭരൻ, കേരളാ ആയുർവേദ ലൈഫ് മാനേജിങ് ഡയറക്ടർ ഡൊമിനിക് ജോസഫ്, കേരളാ ആയുർവേദ ലൈഫ് ഡയറക്ടർ ആനി ഡൊമിനിക്, ദീപാ ദാസ്, കൂടാതെ ഡിഎംഎ നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, നളിനി മോഹൻ, കെ സജേഷ്, പി വി രമേശൻ, ടി വി സചിൻ തുടങ്ങിയവരും പങ്കെടുത്തു. പ്രദീപ് കുമാർ ആയിരുന്നു യോഗ പരിശീലകൻ.