ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച് നടത്തി; ശബരി മല സ്വർണ്ണ കൊള്ളയിൽ സോണിയാ ഗാന്ധിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം ;മാർച്ച് നടത്തി അറസ്റ്റിലായ കേരളത്തിൽ നിന്നുള്ള യുവമോർച്ച നേതാക്കൾ ബി ജെ പി ആസ്ഥാനത്തെത്തി നേതാക്കളെ കണ്ടു

New Update
anurag-thakur-leads-bjp-yuva-morcha-protest-in-1984395

ഡൽഹി : ശബരിമല സ്വർണ്ണക്കൊള്ളയിൽ ബി ജെ പി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത് . സോണിയാ ഗാന്ധിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നാണ് ബിജെപി ആരോപണം. യുവമോർച്ച 
നടത്തിയ മാർച്ചിൽ അറസ്റ്റ് വരിച്ച പ്രവർത്തകർ  ബിജെപി ദേശീയ കാര്യാലയത്തിലെത്തി.

Advertisment

ശബരിമല സ്വർണ്ണക്കൊള്ള നടത്തിയ കോൺഗ്രസ് - സിപിഎം കുറുവാ സംഘത്തിനെതിരെ ബി ജെ പി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ തുടർച്ചയായാണ്  യുവമോർച്ച സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. യുവമോർച്ച മുൻ ദേശീയ അദ്ധ്യക്ഷനും എം.പി യുമായ അനുരാഗ് താക്കൂർ മാർച്ച് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. തുടർന്ന് പോലീസ് വിട്ടയച്ച  പ്രവർത്തകർ  ദേശീയ കാര്യാലയത്തിൽ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ  സന്ദർശിക്കുകയും ചെയ്തു.

Advertisment