Advertisment

ചൈന-അമേരിക്ക പോരിന് പുതിയ തലം; ചൈനയിലെ ഐ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പും ത്രെഡുമില്ല; ഉത്തരവിന് പിന്നാലെ ആപ്പ് സ്റ്റോറില്‍നിന്ന് നീക്കം ചെയ്ത് ആപ്പിൾ

New Update
CHINA WHATS APP1.jpg

സാങ്കേതികവിദ്യ മേഖലയില്‍ ചൈന-അമേരിക്ക പോരിന് പുതിയ തലം തുറക്കുന്നു. മെറ്റ പ്ലാറ്റ്ഫോം സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് വലിയ തിരിച്ചടിയായി ചൈനയുടെ പുതിയ ഉത്തരവ്. രാജ്യത്ത് ലഭ്യമാകുന്ന ആപ്പ് സ്റ്റോറില്‍നിന്ന് വാട്‌സ്ആപ്പ്, ത്രെഡ് എന്നീ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാന്‍ ചൈന ഉത്തരവിട്ടു. ഈ നിര്‍ദേശത്തിനു പിന്നാലെ ആപ്പ് സ്റ്റോറില്‍നിന്ന് വാട്‌സ്ആപ്പ്, ത്രെഡ് ആപ്പുകള്‍ മെറ്റ നീക്കം ചെയ്തു.

Advertisment

ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയിലെ സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷനാണ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോട് ഉത്തരവിട്ടത്. ഐ ഫോണുകളുടെ വലിയ വിപണിയാണ് ചൈന. എന്നാല്‍, വിഷയത്തില്‍ തര്‍ക്കങ്ങള്‍ക്കില്ലെന്നും ബിസിനസ് നടത്തുന്ന രാജ്യങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചാണ് ആപ്പിള്‍ ചൈനയുടെ നിര്‍ദേശം അനുസരിച്ചത്.

ഈ ആപ്പുകള്‍ക്കു പുറമെ ആപ്പ് സ്റ്റോറില്‍ നിന്ന് സിഗ്‌നല്‍, ടെലിഗ്രാം എന്നിവയും ആപ്പിള്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ സിഗ്നല്‍ യുഎസ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന കമ്പനി ആണെങ്കില്‍ ടെലഗ്രാമിന്റെ ആസ്ഥാനം ദുബായ് ആണ്.

 

Advertisment