/sathyam/media/media_files/kk1li90gtvaolOhcfyQj.jpg)
കൊല്‍ക്കത്ത: എംഡി അക്തറുസ്സമാനു(ഷഹീന്‍)മായുണ്ടായ സ്വര്‍ണ്ണക്കടത്തിലെ ലാഭവിഹിതത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനാണ് ഷഹീന്‍.
ഇന്ത്യയിലേക്ക് സ്വർണക്കട്ടികൾ കടത്തിയ അതിർത്തി കടന്നുള്ള സ്വർണക്കടത്ത് ഓപ്പറേഷനിൽ എംപിയും ഷഹീനും പങ്കാളികളായിരുന്നുവെന്ന് രാജ്യത്തിൻ്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു
കഴിഞ്ഞ വര്‍ഷം ഷഹീനോട് ലാഭവിഹിതം ആവശ്യപ്പെടുന്നത് കുറയ്ക്കണമെന്ന് അൻവാറുൽ അസിം അനാര്‍ ആവശ്യപ്പെട്ടത് ഇരുവരും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായി. ഇതിന് പിന്നാലെ 80 കോടിയോളം രൂപയുടെ സ്വര്‍ണക്കടത്ത് വരുമാനം എംപി സ്വന്തമാക്കിയെന്നറിഞ്ഞതും ഷഹീനെ പ്രകോപിപ്പിച്ചു.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് ബംഗ്ലാദേശ് പൊലീസ് സംശയിക്കുന്നു. 2024 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിലാണ് അസിമിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എംപിയെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി വിവിധ പ്രദേശങ്ങളിൽ വലിച്ചെറിയുകയായിരുന്നു. കൊലപാതക സംഘത്തിന് ഷഹീന്‍ നാല് കോടി രൂപ നല്‍കിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us