/sathyam/media/media_files/2026/03/05/eb8d4106-a41b-4f8c-a997-10363bf771be-2026-03-05-17-54-15.jpg)
മനാമ : ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിയുന്നവരെ ഇന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സന്ദർശിച്ചു.
പരിക്കേറ്റവരുടെ ആരോഗ്യ വിവരങ്ങൾ നേരിട്ട് അന്വേഷിച്ചറിഞ്ഞ അദ്ദേഹം അതിവേഗം സുഖപ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യവും ക്ഷേമവും സർക്കാരിന്റെ മുൻഗണനയിലുള്ള പ്രധാന കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/03/05/ba38108a-91da-4b4b-bef0-c3ad58a7a719-2026-03-05-17-54-42.jpg)
ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച അദ്ദേഹം അടിയന്തിര സാഹചര്യങ്ങളിൽ ആരോഗ്യ മന്ത്രാലയം പുലർത്തുന്ന ജാഗ്രതയും പ്രതിബദ്ധതയും പ്രശംസനീയമാണെന്നും പറഞ്ഞു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും താമസക്കാർക്കും ഉയർന്ന നിലവാരമുള്ള ആരോഗ്യസേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us