ട്രംപ് വൈറ്റ് ഹൗസില്‍, ബൈഡനുമായി കൂടിക്കാഴ്ച, നിയുക്ത പ്രസിഡന്റിനെ ഹസ്തദാനത്തോടെ വരവേറ്റ് നിലവിലെ പ്രസിഡന്റ്‌

വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

New Update
trump biden

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിനെ ഹസ്തദാനം നല്‍കിയാണ് ബൈഡന്‍ സ്വീകരിച്ചത്. ജനുവരിയിൽ സുഗമമായ അധികാര കൈമാറ്റം ഇരുവരും വാഗ്ദാനം ചെയ്തു. 

Advertisment

ട്രംപിൻ്റെ വിജയത്തിൽ ബൈഡൻ അഭിനന്ദനം അറിയിച്ചു. രാഷ്ട്രീയം കടുപ്പമേറിയതാണെന്നും, ഈ ലോകം എല്ലായ്‌പ്പോഴും നല്ലതല്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Advertisment