Advertisment

ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുന്‍പ് വിടവാങ്ങല്‍ പ്രസംഗം നടത്താനൊരുങ്ങി ജോ ബൈഡന്‍. 20 ന് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കും

അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുന്‍പ് വിടവാങ്ങല്‍ പ്രസംഗം നടത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 

New Update
joe biden1

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുന്‍പ് വിടവാങ്ങല്‍ പ്രസംഗം നടത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജനുവരി 20നാണ് ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.

Advertisment


ജനുവരി 15ന് അമേരിക്കന്‍ സമയം രാത്രി 8 മണിക്കാണ് ബൈഡന്റെ വിടവാങ്ങല്‍ പ്രസംഗമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 


രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള സന്ദേശമാകും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഒപ്പം തന്റെ ഭരണകാലയളവിലെ അഭിമാനകരമായ നേട്ടങ്ങളും ബൈഡന്‍ പരാമര്‍ശിക്കും.

നാല് വര്‍ഷം മുന്‍പ് വിടവാങ്ങല്‍ പ്രസംഗം നടത്തിയ ഡോണള്‍ഡ് ട്രംപ് ബൈഡന്‍ ഭരണകൂടത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. നേരത്തെ റെക്കോര്‍ഡ് ചെയ്ത പ്രസംഗമായിരുന്നു ഇത്.

Advertisment