/sathyam/media/media_files/DIRre7h4JyL2GQQsQcKO.jpg)
മോസ്‌കോ: കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ചുവെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. കാന്‍സറിനെതിരെ റഷ്യ സ്വന്തമായി എംആര്‍എന്‍എ വാക്സിന്‍ വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു.
കാന്‍സര്‍ വാക്സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു. 2025 ആദ്യം തന്നെ വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം.
കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക്
പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാതെ, കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്സിന്‍ ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
വാക്‌സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റ്സ്ബര്‍ഗ് ടാസിനോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us