വത്തിക്കാന്‍ : ആഗോള കത്തോലിക്കാസഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട പറഞ്ഞു. ഇനി പുതിയ പാപ്പായെ തെരഞ്ഞെടുക്കണം. എങ്ങനെയാണ് പുതിയ പാപ്പായെ തെരഞ്ഞെടുക്കുക. കൃത്യമായ നടപടി ക്രമങ്ങള്‍ ഇതിനായി ഉണ്ട്.
മാര്‍പാപ്പയെ ആരാണ് തെരഞ്ഞെടുക്കുന്നത്?
കത്തോലിക്കാ സഭയുടെ രാജകുമാരന്‍മാരായ കര്‍ദിനാള്‍മാരാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നത്. ഇതിനായി കോളേജ് ഓഫ് കര്‍ദിനാള്‍സ് എന്നറിയപ്പെടുന്ന സംഘമുണ്ട്.
നിലവില്‍ 252 കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുണ്ട്. ഇവരില്‍ 80ല്‍ താഴെ പ്രായമുള്ളവര്‍ക്കാണ് വോട്ടവകാശം ഉള്ളത്.
ഇതോടെ 138 പേര്‍ക്കാകും പുതിയ പോപ്പിന് വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളത്. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും ആരെ തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാം.
/sathyam/media/media_files/2025/04/21/daaf-308148.jpeg)
എങ്ങനെയാണ് തെരഞ്ഞെടുപ്പ് ?
കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലേവ് - കര്‍ദിനാള്‍ കണ്‍സിസ്റ്ററി കൂടിയായിരിക്കും പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുക. 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ കോണ്‍ക്ലേവ് വിളിച്ചു ചേര്‍ക്കാം.
സിസ്റ്റൈന്‍ ചാപ്പലിനുള്ളിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. ഫോണോ മറ്റ് മാധ്യമങ്ങളോ ഇല്ലാതെ പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും ഇല്ലാതെയായിരിക്കും തെരഞ്ഞെടുപ്പ്.
കര്‍ദ്ദിനാള്‍മാര്‍ അവര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് വരെ ഈ വോട്ടെടുപ്പ് ആവര്‍ത്തിക്കും.
ചിലപ്പോള്‍ ഇത് ദിവസങ്ങളോ ആഴ്ചകളോ നീണ്ടേക്കാം. മുമ്പ് വോട്ടെടുപ്പ് മാസങ്ങളോളം നീണ്ടുനിന്ന സമയമുണ്ടായിട്ടുണ്ട്. കോണ്‍ക്ലേവിനിടെ ചില കര്‍ദ്ദിനാള്‍മാര്‍ മരിച്ച സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്.
കോണ്‍ക്ലേവ് എങ്ങനെ പുരോഗമിക്കുന്നു എന്നത് മനസിലാക്കുന്ന സൂചന, കര്‍ദ്ദിനാള്‍മാര്‍ ബാലറ്റ് പേപ്പറുകള്‍ കത്തിക്കുന്നതിലൂടെ ദിവസത്തില്‍ രണ്ട് തവണ ഉയര്‍ന്നുവരുന്ന പുക മാത്രമാണ്. കറുത്ത പുക മാര്‍പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാര്‍പാപ്പയെ തെരഞ്ഞെടുത്തുവെന്നുമാണ് സൂചിപ്പിക്കുന്നത്.
/sathyam/media/media_files/2025/04/21/imagesssa-820380.jpeg)
പുതിയ പോപ്പിന്റെ പ്രഖ്യാപനം
വെളുത്ത പുക ഉയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ സാധാരണ പുതിയ മാര്‍പാപ്പ സെന്റ് പീറ്റേര്‍സ് സ്‌ക്വയറിലെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടും. കോണ്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന കര്‍ദ്ദിനാള്‍ 'നമുക്ക് ഒരു പോപ്പ് ഉണ്ട്' എന്നര്‍ത്ഥം വരുന്ന ലാറ്റിന് വാക്കുകള്‍ ഉപയോഗിച്ച് തീരുമാനം പ്രഖ്യാപിക്കും. തുടര്‍ന്ന് അദ്ദേഹം പുതിയ പോപ്പിനെ തെരഞ്ഞെടുത്ത പേപ്പല്‍ നാമത്തില്‍ പരിചയപ്പെടുത്തും.
/sathyam/media/post_attachments/uploads/images/ConsistoryPopeFrancis2023-1-507755.png)
ആര്‍ക്കൊക്കെ മാര്‍പാപ്പയാകാം ?
മാമ്മോദീസ സ്വീകരിച്ച ഏതൊരു റോമന്‍ കത്തോലിക്കാ പുരുഷനും പോപ്പ് ആകുന്നതിനുള്ള തെരഞ്ഞെടുപ്പിന് പരിഗണിക്കാം. എന്നിരുന്നാലും കര്‍ദ്ദിനാള്‍മാരില്‍ ഒരാളെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
2013-ല്‍ മുന്‍ കോണ്‍ക്ലേവില്‍ അര്‍ജന്റീനയില്‍ ജനിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ലോകത്തിലെ കത്തോലിക്കരില്‍ ഏകദേശം 28% വരുന്ന തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോന്തിഫിസായി അദ്ദേഹം മാറി.