വിനാശം വിയറ്റ്നാമിലേക്ക് ...അതിവിനാശകാരിയായ കൊടുങ്കാറ്റ് ബുലോയ് വിയറ്റ്‌നാമിൽ

അതിശക്തമായ പേമാരിയും ,മണ്ണിടിച്ചിലും മേഘവിസ്ഫോടനത്താൽ മിന്നൽ പ്രളയവും സംഭ വിക്കാമെന്നും സർക്കാർ

New Update
Typhoon Buloy

അതിവിനാശകാരിയായ കൊടുങ്കാറ്റ്, ബുലോയ് (Typhoon Bualoi) വിയറ്റ്‌നാമിൽ വ്യാപകമായ വിനാശം വിത യ്ക്കാൻ പോകുക യാണ്. ഫിലിപ്പീൻസിൽ വലിയ നാശം വിതക്ക്ക്കുകയും 10 പേരുടെ ജീവനെടുക്കുകയും ചെയ്ത ഈ കൊടുങ്കാറ്റ് ഇപ്പോൾ കൂടുതൽ ശക്തി പ്രാപിച്ചാണ് വിയറ്റ്നാമിലേക്ക് കടക്കാൻ പോകുന്നത്.

മുൻകരുതലായി ഇതുവരെ 15000 ആളുകളെ വിയറ്റ്‌നാം സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. മണിക്കൂറിൽ 113 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ ഇടയുണ്ടെന്നും ഈ വേഗത കൂടുതൽ വർദ്ധിച്ചേക്കാമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്ഥിതി വളരെ ആശങ്കാജനകമാണ്. അതിശക്തമായ പേമാരിയും ,മണ്ണിടിച്ചിലും മേഘവിസ്ഫോടനത്താൽ മിന്നൽ പ്രളയവും സംഭ വിക്കാമെന്നും സർക്കാർ അറിയിക്കുന്നു. ജനങ്ങൾ സുരക്ഷിതരാ യിരിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ അലം ഭാവം പാടില്ലെന്നും അറിയിപ്പുണ്ട്.

Nghe An പ്രവിശ്യയുടെ തലസ്ഥാനമായ Vinh ആകും കൊടുങ്കാ റ്റിന്റെ പ്രഭവകേന്ദ്രമാകാൻ പോകുന്നത്. വിനാശകാരിയായ ബുലോയ് കൊടുങ്കാറ്റുമായി ബന്ധപ്പെട്ട ഭീതി വിയറ്റ്നാമിൽ ആകെ പ്രകടമാണ്.

Advertisment
Advertisment