ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോണള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പ്രയോജനപ്പെടുന്നതും ഒപ്പം ലോകത്തിന്റെ മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി മോദി എക്‌സില്‍ കുറിച്ച ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.
'അമേരിക്കയുടെ പ്രസിഡന്റായി ചരിത്രമെഴുതി സത്യപ്രതിജ്ഞ ചെയ്ത എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍. നമ്മുടെ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും വീണ്ടും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിജയകരമായ ഒരു ഭരണകാലം ഉണ്ടാകാന്‍ ആശംസകള്‍'- എന്നാണ് മോദി ആശംസാ സന്ദേശത്തില്‍ കുറിച്ചത്.
ജനുവരി 20 നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റത്. ജെ.ഡി വാന്‍സ് വൈസ് പ്രസിഡന്റായും അധികാരമേറ്റു.