New Update
/sathyam/media/media_files/2026/03/08/1534060-u-2026-03-08-06-46-18.webp)
ദുബൈ: അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രസ്താവനക്ക് പിന്നാലെ യുഎഇയുടെ വിവിധയിടങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായി.
Advertisment
ആക്രമണത്തിൽ ഒരു പാക് സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തിനു മേൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ദുബൈയിലെ അൽ മറീന, അൽ ബർഷ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ഇന്നലെ വൈകീട്ടോടെ ശക്തമായ ആക്രമണമാണ് അബൂദബിയിലും ദുബൈയിലും ഉണ്ടായത്. യുഎഇയിലെ ആക്രമണങ്ങളിൽ ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 112 ആയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us