/sathyam/media/media_files/9wyoQWPrx1mtfYULMikb.jpg)
ലാസ് വെഗാസിലെ ഒരു സൈബര്‍ട്രക്ക് ഉള്‍പ്പെട്ട സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തതിന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്.
മുഖ്യധാരാ മാധ്യമങ്ങള്‍ പക്ഷപാതത്തിന്റെ പേരില്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പുതുവത്സര ദിനത്തില്‍ ലാസ് വെഗാസിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന് പുറത്ത് നടന്ന സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, അസോസിയേറ്റഡ് പ്രസിനെ (എപി) പോലുള്ള മുന്‍നിര മാധ്യമങ്ങള്‍' വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും മസ്‌ക് ആരോപിച്ചു.
'അസോസിയേറ്റഡ് പ്രൊപ്പഗണ്ട' എന്ന് ഏജന്‍സിയെ പരാമര്‍ശിച്ച് , സ്ഫോടനത്തെ പറ്റിയുള്ള വിവരണത്തെ വളച്ചൊടിച്ചതായി മസ്‌ക് അവകാശപ്പെട്ടു.
എന്നാല്‍, മസ്‌കുമായുള്ള ടെസ്ലയുടെ ബന്ധവും ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലുമായുള്ള സാമീപ്യവും കണക്കിലെടുത്താണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us