New Update
/sathyam/media/media_files/2025/06/07/Rcx7bnJUPttr9SrtSE6P.jpg)
അമേരിക്ക: നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്ന വിദേശ പൗരന്മാർ ഉടൻ രാജ്യം വിടണം. നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്നവർ ഉൾപ്പെടെ, അമേരിക്ക വിടാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് ഇതൊരു ചരിത്ര പ്രധാനമായ അവസരമാണെന്ന് യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗം സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.
സാഹചര്യം കൊണ്ട് അമേരിക്കയിൽ നിയമ വിരുദ്ധമായി തങ്ങുന്നവർക്ക് രാജ്യം വിടാൻ യു.എസ് സർക്കാർ ആവശ്യമായ സാമ്പത്തിക സഹായവും മറ്റും നൽകുമെന്നും വെളിപ്പെടുത്തി.ഈ അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾ www.dhs.gov/cbphome എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും ഓർമ്മിപ്പിച്ചു.