Advertisment

റഷ്യയിൽ നിന്നുള്ള ഭീഷണികൾക്ക് മറുപടിയായി ജർമൻ സൈന്യം "യുദ്ധസജ്ജരാകണം"; ജർമനി സൈനിക പരിഷ്കരണം ആരംഭിച്ചു

സൈന്യത്തിന്റെ പുനസംഘടനയ്ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ബോറിസ് പിസ്റേറാറിയസ്

New Update
germany-began-military-reform

ബര്‍ലിന്‍:  ജർമനി സൈനിക പരിഷ്കരണം ആരംഭിച്ചു. അതിനാൽ, അടുത്ത വര്‍ഷത്തെ സൈനിക ബജറ്റിന് ശതകോടികള്‍ കൂടി ആവശ്യമാണെന്നും പുതിയ കേന്ദ്ര കമാന്‍ഡും സൈബര്‍ യുദ്ധത്തില്‍ വൈദഗ്ധ്യമുള്ള ഒരു ശാഖയുമാണ് ലക്ഷ്യമിടുന്നതെന്ന് ജർമനിയുടെ പ്രതിരോധ മന്ത്രി ബോറിസ് പിസ്റേറാറിയസ് പറഞ്ഞു. 

Advertisment

സൈബര്‍ യുദ്ധത്തില്‍ വൈദഗ്ദ്ധ്യം നേടിയ സായുധ സേനയുടെ നാലാമത്തെ ശാഖ സ്ഥാപിക്കുന്നത് ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. പുതിയ സെന്‍ട്രല്‍ കമാന്‍ഡിന് കീഴിലുള്ള സൈന്യമായിരിക്കും ജർമനിയുടേത്. റഷ്യയില്‍ നിന്നുള്ള ഭീഷണികള്‍ക്ക് മറുപടിയായി ജര്‍മന്‍ സൈന്യം "യുദ്ധസജ്ജരാകണം" എന്ന് പിസ്റേറാറിയസ് ആവര്‍ത്തിച്ച് പറഞ്ഞു. 

സൈന്യത്തിന്റെ പുനസംഘടനയ്ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ബോറിസ് പിസ്റേറാറിയസ്. 

 

Advertisment